2015 ഫെബ്രുവരി 11, ബുധനാഴ്‌ച

ശ്രീ അണ്ടലൂർക്കാവ്

ശ്രീ അണ്ടലൂർക്കാവ് 
തലശ്ശേരിയിൽ നിന്ന് 8 കിമി വടക്ക് 

മീത്തലെ പീടിക -ചിറക്കുനി റോഡിൽ അണ്ടല്ലൂർ സ്റ്റോപ്പ്


പ്രതിഷ്ഠ ദൈവത്താർ (ശ്രീരാമൻ )വളരെ പഴയത്
 ശ്രീ രാമന്റെത് പഞ്ചലോഹ വിഗ്രഹം ,
രൂപമില്ലാത്തത് ലക്ഷ്മണ പ്രതിഷ്ഠ 
ഹനുമാനും ഉണ്ട് 

ദർശനസമയം 5 -8.3 0 am ,5 - 8 pm
ക്ഷേത്രത്തിന്റെ മൂലസ്ഥാനം (താഴെക്കാവ്) ക്ഷേത്രത്തിൽ നിന്നും 2 1 0 മീ വടക്കാണ്‌ .സീതാസ്വയംവര വേളയിൽ ശ്രീ രാമൻ മുറിച്ച വില്ലിന്റെ  ജ്വാലയിൽ ഒരംശം ഇവിടെ വീണു മുറിഞ്ഞ്‌മൂന്നായി .നാരദ മഹർഷി  ആ സ്ഫുലിംഗങ്ങളെദൈവത്താർ ,അങ്കക്കാരൻ ,ബപ്പൂരാൻ എന്നിങ്ങനെ 3 ശക്തികളായി പ്രതിഷ്ടിക്കാൻ പറഞ്ഞു 


താഴെക്കാവിലെ പ്രതിഷ്ഠ സീത 
ഉത്സവ സമയത്ത്  ദൈവത്താർ അങ്കക്കാരൻ എന്നിവരുടെ എഴുന്നള്ളത്ത്‌ താഴെക്കാവിൽ 

വില്ലിന്റെ കഷണങ്ങൾപതിച്ച സ്ഥലംപീന്നീട്
(ഖണ്ഡ -വില്ല് -ഊർ)  അണ്ടലൂർആയി .
മുഖ്യ ക്ഷേത്രത്തിൽ 2 പ്രതിഷ്ഠകൾ ശിവനെ ശ്രീ രാമൻ തന്നെ പ്രതിഷ്ഠിച്ചു.അരയാൽത്തറയിലുള്ള വേരുകൾനാഗ ലോകത്തോളം ചെന്ന് എത്തുമെന്ന് വിശ്വാസം .ചെംബകത്തറയിലാണ് അങ്കക്കാരന്റെ മുടി ഉത്സവകാലത്ത് സൂക്ഷിക്കാറുള്ളത്ഇതിനു എതിരായി  ദൈവത്താറംടെ തിരുമുടിത്തറയുണ്ട് .വിശ്വാസികൾക്ക്താന്ത്രിക ക്രിയകൾ കാണാനുള്ള മറ്റൊരു തറ കൂടെയുണ്ട് .ക്ഷേത്രത്തിനു അടുത്തായി മറ്റൊരു അരയാൽ മരമുണ്ട് .
 പ്രധാന വഴിപാടുകൾ പുഷ്പാഞ്ജലി ,നെയ്‌ പായസം ,പാല്പായസം ,ശർക്കരപായസം അപ്പം, അവൽനിവേദ്യം (ആകെ 4 5എണ്ണം )

കുംഭം 1 - 7 ഉത്സവം 

ഉത്സവകാലം ഒന്നാം ദിവസം തേങ്ങ താക്കൽ
,രണ്ടാം ദിവസം ചക്ക താക്കൽ,ചക്ക എഴുന്നള്ളത്ത്‌ ,ചക്ക നിവേദ്യം 
ചക്കകൊത്ത് (photo courtsey theeyya2014)
,മൂന്നാം ദിവസം കുടവരവ് മേലൂരിൽ നിന്ന് ,
നാലാം ദിവസം കെട്ടിയാട്ടം (നാഗ കാന്തൻ,നാഗ കന്നി,വേട്ടക്കൊരുമകൻ,തൂവക്കാലി,ബപ്പൂരാൻ )












നാലാം ദിവസം സന്ധ്യമുതൽ  തിരുമുടി വെപ്പ് (ദൈവത്താർ ,അങ്കക്കാരൻ )നേർച്ചവാങ്ങൽ  ,ആട്ടങ്ങൾ,അര്ധരാത്രിക്ക് ശേഷം
 തിരുമുടി അഴിച്ചു പാച്ചൽ .അതിനു  ശേഷം കെട്ടിയാട്ടം .5,6 ദിവസങ്ങളിൽ നേർച്ച വാങ്ങൽ താഴെക്കാവിലേക്ക് എഴുന്നള്ളത്ത്‌ 
 താഴെക്കാവിലേക്ക് എഴുന്നള്ളത്ത്‌ 


ദൈവത്താർ (photo courtesy theeyya  )
ദൈവത്താറും അങ്കക്കാരനും ബപ്പൂരനും (photo courtesy theeyya )
,കെട്ടിയാട്ടം,അർദ്ദരാത്രിക്ക്  വെടി 
മകരം 1 5 മുതൽ ബന്ധപ്പെട്ടവർ വ്രതം നോൽക്കും ആ സമയം മുതൽ മത്സ്യ മാംസാദികൾ ചുറ്റുമുള്ളവർ ഒഴിവാക്കും.പുതിയ കയർ,പാത്രങ്ങൾഇവ ഉപയോഗിക്കാൻ തുടങ്ങും അവലും  മലരും പഴവും മാത്രം കഴിക്കും സന്ദർശകർക്ക് നല്കും കാർഷികോൽസവം നടക്കും മത പരിഗണന യില്ലാതെ എല്ലാവരും പങ്കെടുക്കും
വളണ്ടിയർമാരിൽ ചിലർ 
സീതയും മക്കളും photo courtsey Theeyya 

 ബാലിയും സുഗ്രീവനും യുദ്ധം (photo courtesy theeyya )



തന്ത്രി വെള്ളൂർ ഇല്ലം , ശാന്തിക്കാരാൻ തീയ്യനായിരിക്കും 

ഭരണം എക്സിക്യൂട്ടീവ് ട്രസ്റ്റി  ശ്രീ അണ്ടലൂർക്കാവ് പാലയാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ