ശ്രീ പരീക്കടവ് കുരുംബ ഭഗവതീ ക്ഷേത്രം
തലശ്ശേരിയിൽ നിന്ന് 5 കിമി വടക്ക് മീത്തലേ
പീടികയിൽ നിന്ന് അര കിമി പടിഞ്ഞാറ്
കുരുംബ ഭഗവതി പതിനഞ്ചാം നൂറ്റാണ്ട്
ചെറിയ ഭഗവതി ,ദണ്ടകൻ എന്നീ ഉപ പ്രതിഷ്ഠകൾ
ദർശനസമയം ചൊവ്വ ,വെള്ളി ദിവസങ്ങളിൽ 5 - 7 am,5 - 7 pm
മീനത്തിൽ രോഹിണി മുതൽ പൂരം വരെ ഉത്സവം
ആയത്താൻ ഉണ്ടെങ്കിൽ മാത്രം പൂരോത്സവം 8 ദിവസം ശിവരാത്രിയും പ്രധാനം
ആയത്താൻ ഉണ്ടെങ്കിൽ മാത്രം പൂരോത്സവം 8 ദിവസം ശിവരാത്രിയും പ്രധാനം
ഐതിഹ്യം വളപട്ടണത്തെ കൈതാട്ടുള്ള കുരുംബ ഭഗവതി കടൽ വഴി തന്റെ ബോഡി ഗാർഡ് ദണ്ടകന്റെയും പരിവാരങ്ങളുടെയും കൂടെതാഴെപ്പുര ,വലിയപുര എന്നിവ സന്ദർശിച്ച് ഇവിടെയെത്തി .നേരത്തെ ഇവിടെ ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നു .പാവനമായ സ്ഥലമായത് കൊണ്ട് തന്റെ സാന്നിധ്യം ഇവിടെ ത്തന്നെ യാവട്ടെ ഭഗവതി തീരുമാനിച്ചു തന്റെ നൃത്തക്കാരൻ ആകാൻ ഒരു ഭക്തനു സ്വപ്നനിർദ്ദേശം നല്കി .ആയത്താർ എന്നറിയപ്പെടുന്ന ഈ നൃത്തക്കാരൻ മരിച്ചാൽ പുതിയ ആളെ തെരഞ്ഞെടുക്കാൻ വിഷമമാണ് .ആർക്കെങ്കിലും സ്വപ്നത്തിൽ നിർദ്ദേശം ലഭിക്കണം .ആയത്താൻമാരുടെ അസാന്നിധ്യത്തിൽ താഴെപ്പുരക്കാരണ വർ പൂജ ചെയ്യും .മാനക്കാരാൻ എന്നറിയപ്പെടുന്ന ദണ്ടകന്റെ കോമരത്തിനും ഇതേ പ്രശ്നമുണ്ട് .
1944 ൽ ഊരാളർ ക്ഷേത്രം കമ്മിറ്റിക്ക് കൈമാറി.
തന്ത്രി വെള്ളൂർ ഇല്ലം എടക്കാട് ,പൂജാരി ആയത്താർ ഇല്ലെങ്കിൽ താഴെപ്പുര കുടുംബ കാരണവർ
ഭരണം സെക്രട്ടറി ശ്രീ പരീക്കടവ് കുരുംബ ഭഗവതീ ക്ഷേത്രകമ്മിറ്റി ധർമ്മടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ