2015, ഫെബ്രുവരി 11, ബുധനാഴ്‌ച

ശ്രീ അണ്ടലൂർക്കാവ്

ശ്രീ അണ്ടലൂർക്കാവ് 
തലശ്ശേരിയിൽ നിന്ന് 8 കിമി വടക്ക് 

മീത്തലെ പീടിക -ചിറക്കുനി റോഡിൽ അണ്ടല്ലൂർ സ്റ്റോപ്പ്


പ്രതിഷ്ഠ ദൈവത്താർ (ശ്രീരാമൻ )വളരെ പഴയത്
 ശ്രീ രാമന്റെത് പഞ്ചലോഹ വിഗ്രഹം ,
രൂപമില്ലാത്തത് ലക്ഷ്മണ പ്രതിഷ്ഠ 
ഹനുമാനും ഉണ്ട് 

ദർശനസമയം 5 -8.3 0 am ,5 - 8 pm
ക്ഷേത്രത്തിന്റെ മൂലസ്ഥാനം (താഴെക്കാവ്) ക്ഷേത്രത്തിൽ നിന്നും 2 1 0 മീ വടക്കാണ്‌ .സീതാസ്വയംവര വേളയിൽ ശ്രീ രാമൻ മുറിച്ച വില്ലിന്റെ  ജ്വാലയിൽ ഒരംശം ഇവിടെ വീണു മുറിഞ്ഞ്‌മൂന്നായി .നാരദ മഹർഷി  ആ സ്ഫുലിംഗങ്ങളെദൈവത്താർ ,അങ്കക്കാരൻ ,ബപ്പൂരാൻ എന്നിങ്ങനെ 3 ശക്തികളായി പ്രതിഷ്ടിക്കാൻ പറഞ്ഞു 


താഴെക്കാവിലെ പ്രതിഷ്ഠ സീത 
ഉത്സവ സമയത്ത്  ദൈവത്താർ അങ്കക്കാരൻ എന്നിവരുടെ എഴുന്നള്ളത്ത്‌ താഴെക്കാവിൽ 

വില്ലിന്റെ കഷണങ്ങൾപതിച്ച സ്ഥലംപീന്നീട്
(ഖണ്ഡ -വില്ല് -ഊർ)  അണ്ടലൂർആയി .
മുഖ്യ ക്ഷേത്രത്തിൽ 2 പ്രതിഷ്ഠകൾ ശിവനെ ശ്രീ രാമൻ തന്നെ പ്രതിഷ്ഠിച്ചു.അരയാൽത്തറയിലുള്ള വേരുകൾനാഗ ലോകത്തോളം ചെന്ന് എത്തുമെന്ന് വിശ്വാസം .ചെംബകത്തറയിലാണ് അങ്കക്കാരന്റെ മുടി ഉത്സവകാലത്ത് സൂക്ഷിക്കാറുള്ളത്ഇതിനു എതിരായി  ദൈവത്താറംടെ തിരുമുടിത്തറയുണ്ട് .വിശ്വാസികൾക്ക്താന്ത്രിക ക്രിയകൾ കാണാനുള്ള മറ്റൊരു തറ കൂടെയുണ്ട് .ക്ഷേത്രത്തിനു അടുത്തായി മറ്റൊരു അരയാൽ മരമുണ്ട് .
 പ്രധാന വഴിപാടുകൾ പുഷ്പാഞ്ജലി ,നെയ്‌ പായസം ,പാല്പായസം ,ശർക്കരപായസം അപ്പം, അവൽനിവേദ്യം (ആകെ 4 5എണ്ണം )

കുംഭം 1 - 7 ഉത്സവം 

ഉത്സവകാലം ഒന്നാം ദിവസം തേങ്ങ താക്കൽ
,രണ്ടാം ദിവസം ചക്ക താക്കൽ,ചക്ക എഴുന്നള്ളത്ത്‌ ,ചക്ക നിവേദ്യം 
ചക്കകൊത്ത് (photo courtsey theeyya2014)
,മൂന്നാം ദിവസം കുടവരവ് മേലൂരിൽ നിന്ന് ,
നാലാം ദിവസം കെട്ടിയാട്ടം (നാഗ കാന്തൻ,നാഗ കന്നി,വേട്ടക്കൊരുമകൻ,തൂവക്കാലി,ബപ്പൂരാൻ )












നാലാം ദിവസം സന്ധ്യമുതൽ  തിരുമുടി വെപ്പ് (ദൈവത്താർ ,അങ്കക്കാരൻ )നേർച്ചവാങ്ങൽ  ,ആട്ടങ്ങൾ,അര്ധരാത്രിക്ക് ശേഷം
 തിരുമുടി അഴിച്ചു പാച്ചൽ .അതിനു  ശേഷം കെട്ടിയാട്ടം .5,6 ദിവസങ്ങളിൽ നേർച്ച വാങ്ങൽ താഴെക്കാവിലേക്ക് എഴുന്നള്ളത്ത്‌ 
 താഴെക്കാവിലേക്ക് എഴുന്നള്ളത്ത്‌ 


ദൈവത്താർ (photo courtesy theeyya  )
ദൈവത്താറും അങ്കക്കാരനും ബപ്പൂരനും (photo courtesy theeyya )
,കെട്ടിയാട്ടം,അർദ്ദരാത്രിക്ക്  വെടി 
മകരം 1 5 മുതൽ ബന്ധപ്പെട്ടവർ വ്രതം നോൽക്കും ആ സമയം മുതൽ മത്സ്യ മാംസാദികൾ ചുറ്റുമുള്ളവർ ഒഴിവാക്കും.പുതിയ കയർ,പാത്രങ്ങൾഇവ ഉപയോഗിക്കാൻ തുടങ്ങും അവലും  മലരും പഴവും മാത്രം കഴിക്കും സന്ദർശകർക്ക് നല്കും കാർഷികോൽസവം നടക്കും മത പരിഗണന യില്ലാതെ എല്ലാവരും പങ്കെടുക്കും
വളണ്ടിയർമാരിൽ ചിലർ 
സീതയും മക്കളും photo courtsey Theeyya 

 ബാലിയും സുഗ്രീവനും യുദ്ധം (photo courtesy theeyya )



തന്ത്രി വെള്ളൂർ ഇല്ലം , ശാന്തിക്കാരാൻ തീയ്യനായിരിക്കും 

ഭരണം എക്സിക്യൂട്ടീവ് ട്രസ്റ്റി  ശ്രീ അണ്ടലൂർക്കാവ് പാലയാട്

2013, ജൂലൈ 28, ഞായറാഴ്‌ച

ശ്രീ കയനാടത്ത് കാവ് ഭഗവതീ ക്ഷേത്രം



പാലയാട് കയനാടത്ത് കാവുള്ള പുതിയപുരയിൽ ശ്രീ ഭഗവതി ക്ഷേത്രം 

റൂട്ട്:- തലശ്ശേരി-അണ്ടല്ലുര്‍കാവ് റൂട്ടിൽ കയനാടത്ത് കാവ് സ്റ്റോപ്പ്‌ (കണ്ണൂരിൽ നിന്ന് തലശ്ശേരി റൂട്ടിൽ മീത്തലെ പീടിക സ്റ്റോപ്പ്‌ അണ്ടല്ലുര്‍ കാവ് റൂട്ടിൽ    കയനാടത്തുകാവ് സ്റ്റോപ്പ്‌)

ഗുരു, ഭഗവതി, ശാക്തേയ ദേവി  എന്നീ പ്രതിഷ്ഠകൾ

പ്രധാന വഴിപാടുകൾ പൂയ്യവെക്കല്‍,നിറമാല, നിറവിളക്ക്,മുഴുനിറവിളക്ക് ,ഗുളികന്‍ പൂയ്യ,ഗുളികന് തേങ്ങമുട്ട്



തിറകൾ  ശാസ്തപ്പൻ, ഭൈരവൻ, ഗുളികൻ കാരണവർ,നാഗ രാജാവ്, നാഗ ഭഗവതി, ശ്രീ പോർക്കിലീ ഭഗവതി

കോട്ടയം രാജാവിന്റെയും ചിറക്കൽ തമ്പുരാന്റെയും ആരാധനാ മൂർത്തികൾ  അണ്ടല്ലൂര്‍ കാവിന്റെ പരിസരത്തിൽപറ്റാത്തത് കൊണ്ട് അവിടെ നിന്ന് ഒരു കി.മി മാറി പ്രതിഷ്ഠകൾ.തിറതുടർച്ചയായി നടത്താൻ തുടങ്ങിയിട്ട് പതിമൂന്നു കൊല്ലങ്ങൾ കഴിഞ്ഞു  

ഉത്സവം മീനം ഇരുപത്തിനാല് -ഇരുപത്തിയേഴ്

പ്രതിഷ്ഠ ദിനം മീനം ഇരുപത്തിനാല് 

 

ശ്രീ പരീക്കടവ് കുരുംബ ഭഗവതീ ക്ഷേത്രം

ശ്രീ പരീക്കടവ് കുരുംബ ഭഗവതീ ക്ഷേത്രം 
തലശ്ശേരിയിൽ നിന്ന് 5 കിമി വടക്ക് മീത്തലേ  
പീടികയിൽ നിന്ന് അര കിമി പടിഞ്ഞാറ് 


കുരുംബ ഭഗവതി പതിനഞ്ചാം നൂറ്റാണ്ട്
ചെറിയ ഭഗവതി ,ദണ്ടകൻ എന്നീ ഉപ പ്രതിഷ്ഠകൾ 

ദർശനസമയം ചൊവ്വ ,വെള്ളി ദിവസങ്ങളിൽ 5 - 7 am,5 - 7 pm 

മീനത്തിൽ രോഹിണി മുതൽ പൂരം വരെ ഉത്സവം 
ആയത്താൻ ഉണ്ടെങ്കിൽ മാത്രം പൂരോത്സവം 8 ദിവസം ശിവരാത്രിയും പ്രധാനം 
എള്ളണ്ണ ,പട്ട് ,ഇളനീർ ,ശർക്കര പായസം താലപ്പൊലി എന്നീ വഴിപാടുകൾ 

ഐതിഹ്യം വളപട്ടണത്തെ കൈതാട്ടുള്ള കുരുംബ ഭഗവതി കടൽ വഴി തന്റെ ബോഡി ഗാർഡ് ദണ്ടകന്റെയും പരിവാരങ്ങളുടെയും കൂടെതാഴെപ്പുര ,വലിയപുര എന്നിവ സന്ദർശിച്ച്  ഇവിടെയെത്തി .നേരത്തെ ഇവിടെ ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നു .പാവനമായ സ്ഥലമായത് കൊണ്ട് തന്റെ സാന്നിധ്യം ഇവിടെ ത്തന്നെ യാവട്ടെ ഭഗവതി തീരുമാനിച്ചു തന്റെ നൃത്തക്കാരൻ ആകാൻ ഒരു ഭക്തനു സ്വപ്നനിർദ്ദേശം നല്കി .ആയത്താർ എന്നറിയപ്പെടുന്ന ഈ നൃത്തക്കാരൻ മരിച്ചാൽ പുതിയ ആളെ തെരഞ്ഞെടുക്കാൻ വിഷമമാണ് .ആർക്കെങ്കിലും സ്വപ്നത്തിൽ നിർദ്ദേശം ലഭിക്കണം .ആയത്താൻമാരുടെ അസാന്നിധ്യത്തിൽ താഴെപ്പുരക്കാരണ വർ പൂജ ചെയ്യും .മാനക്കാരാൻ എന്നറിയപ്പെടുന്ന ദണ്ടകന്റെ കോമരത്തിനും ഇതേ പ്രശ്നമുണ്ട് .

1944 ൽ ഊരാളർ ക്ഷേത്രം കമ്മിറ്റിക്ക്  കൈമാറി.
തന്ത്രി വെള്ളൂർ ഇല്ലം എടക്കാട് ,പൂജാരി ആയത്താർ ഇല്ലെങ്കിൽ താഴെപ്പുര കുടുംബ കാരണവർ 
ഭരണം സെക്രട്ടറി ശ്രീ പരീക്കടവ് കുരുംബ ഭഗവതീ ക്ഷേത്രകമ്മിറ്റി  ധർമ്മടം